NEWS
കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു:റബർ ബോർഡ് ചെയർമാൻ എൻ ഹരി.
19/06/2026 04:20 PM IST
ചെറുകര സണ്ണിലൂക്കോസ്

രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന സംവിധാനം മാത്രമാണിതെന്നും എൻ ഹരി വിമർശിച്ചു. റബർ ബോർഡ് പ്രസിഡൻറായി എൻ ഹരിയെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടയം ബി ജെ പി മേഖല പ്രസിഡന്റാണ് എൻ ഹരി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഉത്തരവിറക്കിയത്. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് എൻ ഹരി വ്യക്തമാക്കിയിട്ടുണ്ട്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











